Sunday, August 28, 2011

സാംസ്കാരിക നായ

കൂടുതുറന്നാലുടനെ
കുതിച്ചുപായാറുള്ള
വളര്‍ത്തുനായക്ക്
ഒരെല്ലിന്‍ കഷണമിട്ടുകൊടുത്തു ഇന്ന്

കാളയുടേയോ (കാളനുമാവാം )
കോഴിയുടെയോ
എല്ലല്ല
കെന്നല്‍ കടയില്നിന്ന്
കവറില്‍ വാങ്ങിയ
ഒരു പ്ലാസ്റ്റിക് എല്ല്

കാലത്ത്
കോഴി ( മൂന്നുവട്ടം ) കൂവുന്നതുവരെ
കുരയോ
കുറുകലോ കൂത്താട്ടമോ ഇല്ലാതെ
കടിച്ചതില്‍ തന്നെ കടിച്ചുകിടന്നു അത്‌

2 comments:

- സോണി - said...

പ്ലാസ്റ്റിക്‌ എല്ലിന് അതിന്റെ ധര്‍മ്മം. പുതിയകാലത്തിന്റെ ആവശ്യകതയും അതല്ലേ, പുലരുവോളവും, പുലര്‍ന്നാല്‍ ഇരുളുവോളവും കുരയ്ക്കാതിരിക്കുക. പ്ലാസ്റ്റിക്‌ കടിച്ചാല്‍ പല്ല് പൊഴിയില്ല, പക്ഷെ മൂര്‍ച്ച കുറയും, അതുവച്ച് പിന്നെ മറ്റാരെയും കടിക്കില്ല, കടിച്ചാലും മുറിയില്ല.

Arun Meethale Chirakkal said...

Brilliant, absolutely brilliant! Loved the lip-smacking sarcasm.